skip to main |
skip to sidebar

9:33 PM
ഫേസ്‌ബുക്ക് പുതിയ ടൈംലൈന്‍ ലേ-ഔട്ടിലേക്ക് മാറിയിട്ട് മാസങ്ങളായില്ല. ഇപ്പോഴും ടൈംലൈന്‍ ഉള്‍ക്കൊള്ളാതെ പഴയ ലേ-ഔട്ട് തുടരുന്നവരും അനവധിയാണ്. ഏതായാലും ഫേസ്‌ബുക്കിന്റ നിലവിലുള്ള ടൈംലൈന്‍ ലേ-ഔട്ട് പരിഷ്‌ക്കരിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഉപയോക്‌താവിന്റെ പേരും മറ്റ് പ്രൊഫൈല്‍ വിവരങ്ങളും കവര്‍ ചിത്രത്തിനൊപ്പം ചേര്‍ക്കുന്നതാണ് പുതിയ ലേ-ഔട്ട്. നിലവിലുള്ള ലേ-ഔട്ട് പ്രകാരം ഉപയോക്‌താവിന്റെ പേരും മറ്റ് പ്രൊഫൈല്‍ വിവരങ്ങളും കവര്‍ ചിത്രത്തിന് താഴെയായാണ്.
എബൗട്ട് എന്നത് സമ്മറി എന്നാക്കി മാറ്റുന്നുണ്ട്. ലൈക്ക് എന്നത് ഫേവറിറ്റ് എന്ന് മാറ്റിയിട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച പരീക്ഷണങ്ങള്‍ നടന്നുവരികയാണെന്ന് ഫേസ്‌ബുക്ക് വൃത്തങ്ങള്‍ സമ്മതിക്കുന്നു. അധികം വൈകാതെ പുതിയ ലേ-ഔട്ട് ഉപയോക്‌താക്കള്‍ക്ക് ലഭ്യമായിത്തുടങ്ങുമെന്നാണ് സൂചന.

8:46 AM
ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ഓണ്‍ലൈന്‍ സര്‍വ്വവിജ്ഞാനകോശമാണ് വിക്കിപീഡിയ. ഇക്കാലത്ത് വിവരശേഖരണത്തിനായി ലോകമെമ്പാടുമുള്ള ലക്ഷകണക്കിന് ആളുകള്‍ വിക്കിപീഡിയയെയാണ് ഉപയോഗിക്കുന്നത്. നിങ്ങളുടെ കംപ്യൂട്ടറില്‍ നിന്ന് വിക്കിപീഡിയയില്‍ പ്രവേശിക്കുമ്പോള്‍ ആ സൈറ്റില്‍ വാണിജ്യ പരസ്യങ്ങള്‍ കാണാറുണ്ടോ? എങ്കില്‍ ശ്രദ്ധിക്കുക, നിങ്ങളുടെ കംപ്യൂട്ടറില്‍ വൈറസ് ബാധിച്ചിട്ടുണ്ട്.
വെബ് ബ്രൗസറിനെ വൈറസ് ബാധിക്കുന്നതുമൂലമാണ് വിക്കിപീഡിയയില്‍ പരസ്യം ദൃശ്യമാകുന്നതെന്ന് വിദഗ്‌ദ്ധര്‍ പറയുന്നു. വിക്കിപീഡിയയില്‍ ഒരിക്കലും പരസ്യം ഉപയോഗിക്കുന്നില്ലെന്ന് വിക്കിപീഡിയ വ്യക്‌താവ് അറിയിച്ചു. ഒരു മില്യണിലധികം ആളുകള്‍ മുപ്പത് ഡോളര്‍ വീതം നല്‍കിയ സംഭാവന ഉപയോഗിച്ചാണ് വിക്കിപീഡിയ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ഞങ്ങള്‍ക്ക് പരസ്യവരുമാനത്തിന്റെ ആവശ്യമില്ല- വിക്കി വ്യക്‌താവ് പറഞ്ഞു. എന്നാല്‍ അടുത്തകാലത്തായി വിക്കി സൈറ്റുകളില്‍ പരസ്യം ദൃശ്യമാകുന്നതായി ചിലര്‍ അറിയിക്കാറുണ്ട്. ഇത് വെബ് ബ്രൗസറിനെ വൈറസ് ബാധിച്ചതുമുലമാണെന്നും വിക്കി വ്യക്‌താവ് അറിയിച്ചു. ഇങ്ങനെ പരസ്യം ദൃശ്യമാകുന്നുണ്ടെങ്കില്‍ കംപ്യൂട്ടറിന്റെ മെമ്മറിയെയും ഹാര്‍ഡ് ഡിസ്‌ക്കിനെയും വൈറസ് ബാധിച്ചിരിക്കാമെന്ന് വിദഗ്‌ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതുകൊണ്ടുതന്നെ വിക്കിപീഡിയയില്‍ പരസ്യം ദൃശ്യമാകുന്ന കംപ്യൂട്ടറുകളില്‍ നല്ല ഒരു ആന്റി വൈറസ് ഉപയോഗിച്ച് സ്‌കാന്‍ ചെയ്യുകയും ആവശ്യമെങ്കില്‍ ബ്രൗസര്‍ ഒഴിവാക്കിയ ശേഷം റി-ഇന്‍സ്‌റ്റാള്‍ ചെയ്യുകയും വേണമെന്ന് വിദഗ്‌ദ്ധര്‍ നിര്‍ദ്ദേശിക്കുന്നു.

8:29 AM
ഒരു ഫോണിന് 41 മെഗാപിക്‌സലുള്ള ക്യാമറയോ? ആരുമൊന്ന് നെറ്റി ചുളിക്കും അല്ലേ.. എന്നാല്‍ സംഗതി യാഥാര്‍ത്ഥ്യമായിരിക്കുന്നു. സ്‌പെയിനിലെ ബാഴ്‌സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് 41 മെഗാപിക്‌സല്‍ ക്യാമറയുള്ള നോകിയ 808 പ്യൂവര്‍വ്യൂ സ്‌മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചത്. ഇപ്പോഴിതാ നോകിയ 808 പ്യൂവര്‍വ്യൂ ഇന്ത്യയിലേക്ക് ഉടന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
ഏകദേശം 29999 രൂപയായിരിക്കും ഇതിനു ഇന്ത്യയില്‍ വില എന്നാണ് സൂചന. മൊബൈല്‍ ക്യാമറകള്‍ വികസിപ്പിക്കുന്നതില്‍ പ്രശസ്‌തമായ കാള്‍ സീസ് എന്ന കമ്പനിയാണ് നോകിയയ്‌ക്ക് വേണ്ടി 41 എംപി ക്യാമറ തയ്യാറാക്കിയത്.
ഭാവിയില്‍ നോകിയയുടെ എല്ലാ ഫോണുകളിലും 41 എം പിയോ അതിന് മുകളിലോ ഉള്ള ക്യാമറകളുണ്ടാകുമെന്ന് നോകിയ വക്‌താവ് അറിയിച്ചു. 41 എം പി ക്യാമറയാണുള്ളതെങ്കിലും ഉപയോക്‌താവിന്റെ താല്‍പര്യം അനുസരിച്ച് രണ്ട് എം പി, അഞ്ച് എം പി, എട്ട് എം പി, 16 എം പി എന്നിങ്ങനെ വ്യത്യസ്‌ത റെസൊല്യൂഷനോട് കൂടിയ ചിത്രങ്ങളും നോകിയ 808 പ്യൂവര്‍വ്യൂ ഫോണ്‍ ഉപയോഗിച്ച് എടുക്കാം. ഫോട്ടോ എടുക്കുന്നതിന് പുറമെ ഉന്നത റെസൊല്യൂഷനോട് കൂടിയ വീഡിയോയും ചിത്രീകരിക്കാന്‍ ഈ ഫോണിന് സാധിക്കും.
കാര്യങ്ങള്‍ ഇതൊക്കെയാണെങ്കിലും ഓപ്പറേറ്റിംഗ് സിസ്‌റ്റത്തിന്റെ കാര്യത്തില്‍ 808 പ്യൂവര്‍വ്യൂ ഫോണ്‍ ഒരു പോരായ്‌മയായി മാറിയേക്കാം. പുതിയ നോകിയ ഫോണുകളെല്ലാം വിന്‍ഡോസിന്റെ പുതിയ ഓപ്പറേറ്റിംഗ് സിസ്‌റ്റത്തിലേക്ക് മാറുന്ന ഇക്കാലത്ത് പഴയ സിംബിയന്‍ ബെല്ലെ ഒ എസിലാണ് നോകിയ 808ന്റെ വരവ്. ഇത് പ്യൂവര്‍വ്യൂ ഫോണിന്റെ തിളക്കം കുറയ്‌ക്കുന്നു. പോറല്‍ വീഴാതിരിക്കാന്‍ ഗൊറില്ല ഗ്‌ളാസോട് കൂടിയ നാല് ഇഞ്ച് അമോലെഡ് ഡിസ്‌പ്‌ളേ, 1.3 ജിഗാഹെര്‍ട്‌സ് പ്രോസസര്‍, 16 ജിബി ഓണ്‍സ്‌റ്റോര്‍ മെമ്മറി എന്നിവയാണ് മറ്റ് സവിശേഷതകള്‍.

7:54 AM
ലോകത്തിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് സെര്‍ച്ച് എന്‍ജിനാണ് ഗൂഗിള്‍. ഇന്റര്‍നെറ്റിലെ അതികായരായ ഗൂഗിള്‍ കാലത്തിനൊപ്പം അതിവേഗം സഞ്ചരിക്കുകയാണ്. ഗൂഗിളില്‍ സെര്‍ച്ച് ചെയ്‌താല്‍ അതിവേഗം ഉത്തരം ലഭിക്കുന്ന ഇന്‍സ്‌റ്റന്റ് ആന്‍സര്‍ എന്ന സവിശേഷത ഉപയോക്‌താക്കള്‍ക്ക് ലഭ്യമായിത്തുടങ്ങി. ഇതിനായി 200 മില്യണ്‍ ആളുകളുടെയും സ്ഥലങ്ങളുടെയും ഉല്‍പന്നങ്ങളുടെയും സമ്പൂര്‍ണമായ ഒരു സര്‍വ്വവിജ്ഞാനകോശം തന്നെ പുതിയതായി ഗൂഗിള്‍ തയ്യാറാക്കിയിട്ടുണ്ട്.
ഇനിമുതല്‍ ഗൂഗിളില്‍ എന്തിനെയെങ്കിലും പറ്റി തിരയുമ്പോള്‍ അതിനെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളും ചിത്രങ്ങളും വലതുവശത്തായി ദൃശ്യമാകും. ഉദാഹരണത്തിന് മൊണാ ലിസ എന്ന് ഗൂഗിള്‍ സെര്‍ച്ചില്‍ ടൈപ്പ് ചെയ്‌താല്‍ അതേക്കുറിച്ചുള്ള വിവരങ്ങള്‍ വലതുവശത്ത് ലഭ്യമാകും.
പുതിയ സേവനം ദിവസങ്ങള്‍ക്കകം പൂര്‍ണതോതില്‍ ഉപയോക്‌താക്കള്‍ക്ക് അനുഭവിച്ചറിയാനാകുമെന്ന് ഗൂഗിള്‍ വക്‌താവ് അറിയിച്ചു. മൈക്രോസോഫ്‌റ്റിന്റെ ബിംഗ് സെര്‍ച്ച് എന്‍ജിനുമായി മല്‍സരിക്കുന്ന ഗൂഗിളിനെ പുതിയ സവിശേഷ കൂടുതല്‍ മുന്നിലെത്തിക്കുമെന്ന് ഈ രംഗത്തെ വിദഗ്‌ദ്ധര്‍ പറയുന്നു. ഇന്‍സ്‌റ്റന്റ് ആന്‍സര്‍ ലഭ്യമാകുന്നതോടെ ഗൂഗിളിന്റെ സേവനം കൂടുതല്‍ ഉപയോക്‌തൃ സൗഹൃദപരമായി മാറുമെന്നാണ് റിപ്പോര്‍ട്ട്.

7:25 AM
സാംസങ്ങിന്റെ സ്‌മാര്‍ട്ട്‌ഫോണായ ഗ്യാലക്‌സി എസിന്റെ മൂന്നാം തലമുറ ഫോണായ ഗ്യാലക്‌സി എസ് 3 ഔദ്യോഗികമായി അവതരിപ്പിച്ചു. ലണ്ടനില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് സാംസങ്ങ് ഗ്യാലക്‌സി എസ് 3 അവതരിച്ചത്. ഈ മാസം അവസാനത്തോടെ ഇന്ത്യ ഉള്‍പ്പടെയുള്ള ലോകരാജ്യങ്ങളില്‍ ഗ്യാലക്‌സി എസ് 3 വില്‍പനയ്‌ക്കെത്തും. ബദ്ധവൈരികളായ ആപ്പിളിന്റെ പുതിയ പതിപ്പായ ഐ ഫോണ്‍ നാല് എസിനേക്കാള്‍ മികച്ച സവിശേഷതകളുമായാണ് ഗ്യാലക്‌സി എസ് 3 വരുന്നതെന്ന് സാംസങ്ങ് അവകാശപ്പെടുന്നു.
1.4 ജിഗാഹെര്‍ട്‌സ് എക്‌സിനോസ് 4212 ക്വാഡ്‌കോര്‍ പ്രോസസര്‍, ആന്‍ഡ്രോയ്‌ഡ് ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് ഓപ്പറേറ്റിംഗ് സിസ്‌റ്റം, 4.8 ഇഞ്ച് സൂപ്പര്‍ അമോള്‍ഡ് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്‌ളേ, ഒരു ജിബി റാം, 16 അല്ലെങ്കില്‍ 32 ജിബി സ്‌റ്റോറേജ്, 8 മെഗാപിക്‌സല്‍ കാമറ, ത്രീജി, വൈ-ഫൈ, ബ്‌ളൂടൂത്ത് എന്നിവയാണ് ഗ്യാലക്‌സി എസ് 3 സ്‌മാര്‍ട്ട്‌ഫോണിന്റെ അടിസ്ഥാന സവിശേഷതകള്‍.
ഉപയോക്‌താവിന്റെ കണ്ണിന്റെ ചലനങ്ങള്‍ മനസിലാക്കാന്‍ ശേഷിയുള്ള സ്‌മാര്‍ട്ട്‌സ്‌റ്റേ എന്ന സവിശേഷതയാണ് ഗ്യാലക്‌സി എസ് 3ന്റെ മുഖ്യ ആകര്‍ഷണം. ഐഫോണിലെ വോയിസ് അസിസ്‌റ്റന്റ് സംവിധാനമായ സിരിക്ക് തുല്യമായ എസ് വോയിസ് എന്ന ആപ്‌ളിക്കേഷനാണ് മറ്റൊരു ആകര്‍ഷണം. ഉപയോക്‌താവ് നല്‍കുന്ന വോയിസ് കമാന്‍ഡുകള്‍ അനുസൃതമായി എസ് വോയിസ് പ്രവര്‍ത്തിക്കും. 2011 ഏപ്രിലില്‍ പുറത്തിറക്കിയ ഗ്യാലക്‌സി എസ് 2ന്റെ പിന്‍ഗാമിയാണ് ഗ്യാലക്‌സി എസ് 3. ഈ വര്‍ഷം സ്‌മാര്‍ട്ട്‌ഫോണ്‍ ആരാധകര്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഡലാണിത്. ഈ മാസം അവസാനത്തോടെ ഗ്യാലക്‌സി എസ് 3 ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് സൂചന. ഗ്യാലക്‌സി എസ് 3 ഔദ്യോഗികമായി അവതരിപ്പിച്ചെങ്കിലും അതിന്റെ വില സംബന്ധിച്ച വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.